മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ അതിന്റെ ചെറുടാബ്‌ലറ്റായ 'ഐപാഡ് മിനി' അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങിലാണ് 7.9 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത്.
7.2 മില്ലീമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. നവംബര്‍ രണ്ടിന് അത് ബ്രിട്ടീഷ് വിപണിയിലെത്തും. അടിസ്ഥാന മോഡലിന് ബ്രിട്ടനില്‍ 329 ഡോളര്‍ (ഏതാണ്ട് 18000 രൂപ) ആയിരിക്കും വില.
ആമസോണും ഗൂഗിളും സാംസങും ഉള്‍പ്പടെയുള്ള കമ്പനികളുടെ വലിപ്പവും വിലയും കുറഞ്ഞ ടാബ്‌ലറ്റ് മോഡലുകളോട് വിപണിയില്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള ശ്രമമാണ് ഐപാഡ് മിനി വഴി ആപ്പിള്‍ ആരംഭിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ചെറുടാബ്‌ലറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍, അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അഭിപ്രായപ്പെട്ടത്, അവ വിജയിക്കില്ല എന്നാണ്. ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യമായ വിസ്താരം അവയുടെ സ്‌ക്രീനുകള്‍ക്കില്ല എന്നതാണ് അതിന് കാരണമായി സ്റ്റീവ് പറഞ്ഞത്.
ആ ധാരണ ഇപ്പോള്‍ ആപ്പിള്‍ മാറ്റിയിരിക്കുന്നു. ഇത്രകാലവും വിപണിയുടെ ഗതി നിശ്ചയിച്ചിരുന്ന ആപ്പിള്‍, ഇപ്പോള്‍ ആദ്യമായി വിപണിയുടെ ഗതിയറിഞ്ഞ് ഒരു നീക്കം നടത്തിയിരിക്കുകയാണ്.
ആപ്പിള്‍ 2007 ല്‍ അവതരിപ്പിച്ച ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം മൂന്നര ഇഞ്ചില്‍നിന്ന് നാലിഞ്ചാക്കി മാറ്റിയത്, അടുത്തയിടെ ഐഫോണ്‍ 5 ലൂടെയാണ്. അതുപോലെ, 2010 ല്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ല്‍ നിന്ന് 7.9 ഇഞ്ചാക്കി കുറച്ചിരിക്കുകയാണ് ഐപാഡ് മിനിയില്‍.
കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ മൂന്നാംതലമുറ ഐപാഡിനെ അപേക്ഷിച്ച്, ഐപാഡ് മിനിക്ക് 23 ശതമാനം കനവും 53 ശതമാനം ഭാരവും കുറവാണെന്ന്, ആപ്പിളിന്റെ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അറിയിച്ചു.
എന്നാല്‍, ഐപാഡിലെ ആപ്‌സ് മുഴുവന്‍ ഐപാഡ് മിനിയിലും പ്രവര്‍ത്തിക്കും. ഐഒഎസ് 6 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിയുടെ ഫ്രണ്ട് ക്യാമറ 1.2 എംപിയും പിന്നിലെ ക്യാമറ 5 എംപിയും ശേഷിയുള്ളതാണ്.
വൈഫൈ മാത്രമുള്ള അടിസ്ഥാന മോഡലിന്റെ സ്‌റ്റോറേജ് ശേഷി 16 ജിബി ആയിരിക്കും. വൈഫൈ കണക്ടിവിറ്റി മാത്രമുള്ള 32 ജിബി ഐപാഡ് മിനിക്ക് 558 ഡോളറും (ഏതാണ്ട് 30,000 രൂപ), 64 ജിബി മോഡലിന് 686 ഡോളറും (37,000 രൂപ) ആയിരിക്കും വില.
എന്നാല്‍, ആപ്പിളിന്റെ എതിരാളികളുടെ ചെറുടാബ്‌ലറ്റുകളെ അപേക്ഷിച്ച് ഐപാഡ് മിനിക്ക് വില ഇപ്പോഴും കൂടുതലാണ്. ഉദാഹരണത്തിന് ഗൂഗിളിന്റെ ഏഴിഞ്ച് നെക്‌സസ് 7 ടാബ്‌ലറ്റിന് 250 ഡോളര്‍ (13500 രൂപ) മാത്രമേ വിലയുള്ളൂ. ആമസോണ്‍. ആമസോണിന്റെ ഏഴിഞ്ച് കിന്‍ഡ്ല്‍ ഫയര്‍ എച്ച്ഡിക്കും ഇതേ വിലയാണ്.
No comments:
Post a Comment