വിവാഹവും ഇന്‍ഷൂര്‍ ചെയ്യാം
വിവാഹം പുതിയൊരു ജീവിതത്തിലേക്കുള്ള കാല്‍വെയ്പാണല്ലൊ. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെ യ്യേണ്ട അപൂര്‍വ്വ ചടങ്ങാണിത്.
വിവാഹവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ഭംഗിയായി നടക്കണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കിലും ചിലപ്പോള്‍ പ്രശ്‌ന ങ്ങള്‍ പലതും ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം 70,000 കോടി രൂപയോളം വിവാഹ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നാ ണ് കണക്ക്.
ഓരോ കുടുംബത്തിന്റെയും പണവും പ്രതാപവും വിളി ച്ചറിയിക്കുന്ന തരത്തിലാ ണല്ലൊ വിവാഹവും അതിനോടനു ബന്ധിച്ച ചടങ്ങുകളും നടത്തുന്നത്. അപായ സാധ്യതകള്‍ ഒഴിവാക്കാനാ വാത്ത ഇന്നത്തെ സാഹചര്യ ത്തില്‍ ഏതെല്ലാം റിസ്‌കുകളാണ് ഇന്‍ഷൂര്‍ ചെയ്ത് സംരക്ഷി ക്കാനാവുകയെന്ന് പരിശോധിക്കാം.
അപ്രതീക്ഷിതമായ പല കാര ണങ്ങള്‍ കൊണ്ടും വിവാഹം തടസ്സ പ്പെട്ടേക്കാം. വിവാഹദിവസം അപകടത്തില്‍ വരനോ വധുവിനോ അടുത്ത ബന്ധുക്കള്‍ക്കോ നേരിടുന്ന അപകടം മൂലം വിവാഹം മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവാ ഹത്തോടനുബന്ധിച്ച് വീട്ടില്‍ പണം, സ്വര്‍ണാ ഭരണങ്ങള്‍ എന്നിവ സൂക്ഷിക്കാറുണ്ട്.
ഇവ കളവു പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിവാഹ പന്തല്‍, ഹാള്‍ എന്നിവയില്‍ ഉണ്ടാ യേക്കാവുന്ന അപകടങ്ങള്‍, വിവാഹ സദ്യയിലെ ഭക്ഷ്യ വിഷബാധ എന്നിവയ്ക്കും സാധ്യത കാണണം. വിവാഹമുഹൂര്‍ത്ത സമയത്ത് വരനും വധുവിനും വേദി യിലെത്താന്‍ പറ്റാത്ത അവസ്ഥ സംജാതമായാലോ? അപ്രതീക്ഷി തമായുണ്ടാവുന്ന ബന്ദുകള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലം വിവാഹം മാറ്റിവെക്കേണ്ട സാഹചര്യവും ഉണ്ടാവാം. ഇത്തരത്തിലുള്ള ഒട്ടുമി ക്ക റിസ്‌കുകള്‍ക്കും ഇന്ന് കസ്റ്റമൈ സ്ഡ് പോളിസികള്‍ ലഭ്യമാണ്. വിവാഹങ്ങള്‍ നടത്തി ക്കൊടുക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പലതും ഇന്‍ഷൂര്‍ ചെയ്യാ നായി പല മെട്രോ നഗരങ്ങളിലും ഉപഭോ ക്താവിനെ പ്രേരിപ്പിക്കാറുണ്ട്.
നമ്മുടെ നാട്ടില്‍ ഏത് സാഹ ചര്യത്തിലും എപ്പോള്‍ വേണ മെങ്കിലും ബന്ദ്, സമരം, ഹര്‍ത്താല്‍ എന്നിവ നടക്കാന്‍ സാധ്യത യുണ്ട്. റൂം, ഹാള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ / ട്രാവല്‍, ഇന്‍വിറ്റേഷന്‍, കാറ്ററിങ്, ഡെക്ക റേഷന്‍, വീഡിയോ, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി എല്ലാവ രുടേയും കഷ്ടനഷ്ടങ്ങള്‍ മാര്യേജ് ഇന്‍ഷൂറന്‍സ് മുഖേന കവര്‍ ചെയ്യാനാകും.
ഇത് കൂടാതെ വിലപിടിപ്പു ള്ള സാധന സാമഗ്രികള്‍, തുണി ത്തരങ്ങള്‍ എന്നിവയ്ക്കും കളവ് , തീപിടുത്തം എന്നിവയില്‍ നിന്ന് ഇന്‍ഷൂറന്‍സ് പരിരക്ഷ തേടാനാ വും. ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ വിവാഹത്തോടനുബന്ധിച്ചുള്ള അനുബന്ധ രേഖകള്‍, ബുക്കുചെയ്ത രശീതികള്‍, അഡ്വാന്‍സ് കൊടുത്ത ബില്ലുകള്‍, സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ബില്ലുകള്‍ എന്നിവ സൂക്ഷിച്ചു വെക്കുന്നത് ക്ലെയിം ലഭിക്കുന്നത് എളുപ്പമാക്കും.
ഇന്ത്യയിലെ പൊതു മേഖലയി ലെയും സ്വകാര്യ മേഖലയിലെയും പല ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി കളും വിവാഹം ഇന്‍ഷൂര്‍ ചെയ്യു ന്നുണ്ട്. ഉദാഹരണത്തിന് ഓറിയ ന്റല്‍, യുണൈറ്റഡ് ഇന്ത്യ, ടാറ്റ എഐജി, എച്ച'്ഡിഎഫ്‌സി എര്‍ഗോ, ബജാജ് അലയന്‍സ് ജന റല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നി വയില്‍ നിന്ന് പോളിസികള്‍ വാ ങ്ങാം.
ആവശ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വിശദവിവരങ്ങള്‍ നല്‍കി യാല്‍ കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, പ്രീമിയംതുക എന്നിവ ഇന്‍ഷൂറന്‍സ് കമ്പനി അറിയിക്കുന്നതാണ്. 10 ലക്ഷം രൂപയുടെ റിസ്‌ക് കവര്‍ ചെയ്യാന്‍ 7500 മുതല്‍ 15,000 രൂപവരെയാണ് പ്രീമിയം (അതായത് ഇന്‍ഷൂര്‍ ചെയ്യുന്ന തുകയുടെ 0.75 മുതല്‍ 1.5 % വരെ വാര്‍ഷിക പ്രീമിയം). ഇന്‍ഷൂര്‍ ചെയ്യേണ്ട കാലാവധി നാം മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതുണ്ട്.
വിവാഹം, അതിനോടനു ബന്ധി ച്ചുള്ള റിസപ്ഷന്‍ എന്നി വയെ അടിസ്ഥാനമാക്കി വേണം കാലാവധി നിര്‍ണയിക്കാന്‍. സാധാ രണയായി ഒരാഴ്ചയാണ് ഭൂരിഭാഗം പേരും ഇന്‍ഷൂര്‍ ചെയ്യുന്നത്.
വിവാഹത്തോടനുബന്ധിച്ച് ദുര ന്തങ്ങള്‍ സംഭവിച്ചാലോ എന്ന് ചി ന്തിക്കാന്‍ പോലും പലര്‍ക്കും പേടി യാണ് വളരെയേറെ പണം ചെലവ ഴിക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ക്ക് ഇനിമുതല്‍ ഒരു ചെറി യ തുക പ്രീമിയമായി മാറ്റിവെച്ചാല്‍ മനസ്സമാ ധാനമായി വിവാഹം നടത്താമല്ലൊ. ഇനിയെന്തിനു ടെന്‍ഷന്‍?
ഓര്‍ക്കുക: വിവാഹത്തിനു മാത്രമേ ഇന്‍ഷൂറന്‍സ് ഉള്ളൂ. വിവാഹ മോചന സാധ്യത ഇന്‍ഷൂര്‍ ചെയ്യാനാവില്ല.
No comments:
Post a Comment